ചുമര്‍ചിത്ര അനാവരണം ഓഗസ്റ്റ് 15 ന്
പത്തനംതിട്ട നഗരസഭ ഉറവിടമാലിന്യ സംസ്‌കരണപദ്ധതിയുടെ ഒന്നാം വാര്‍ഷികവും ചുമര്‍ചിത്ര അനാവരണവും വൃത്തിവര കാമ്പയിന്‍ പ്രഖ്യാപനവും ഓഗസ്റ്റ് 15 ന് (വെളളി) രാവിലെ 11 ന് കലക്ടറേറ്റ് കവാടത്തില്‍ നടക്കും. പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരാണ് മുഖ്യാതിഥികള്‍. കടമ്മനിട്ട ഗോത്രകളരി പ്രസിഡന്റ് കടമ്മനിട്ട രഘുകുമാര്‍ പടയണി സന്ദേശം നല്‍കും. ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തെ കുറിച്ച് ഹരിതകര്‍മസേന കണ്‍സോഷ്യം വിശദീകരിക്കും. നാരാങ്ങാനം കടമ്മനിട്ട ഗോത്രകളരി- പൈതൃക കലാകളരി പടയണിപാട്ട് അവതരിപ്പിക്കും. ചുമര്‍ചിത്ര കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്‌സ്, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാജേഷ് കുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments