Skip to main content

ഓണം ഖാദി മേളയ്ക്ക് സെപ്റ്റംബര്‍ 4 വരെ 30 ശതമാനം  റിബേറ്റ്

ജില്ലാ  ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഓണം ഖാദി മേളയോടനുബന്ധിച്ച്  സെപ്റ്റംബര്‍ 4 വരെ ഖാദി, കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30 ശതമാനം  റിബേറ്റ്.  കൊടുമണ്‍ സര്‍വീസ് സഹകരണബാങ്ക് അങ്കണത്തില്‍ വെള്ളിയാഴ്ച്ച (ഓഗസ്റ്റ് 16) രാവിലെ 10  മുതല്‍  ഖാദി പ്രദര്‍ശനവിപണന മേള നടക്കും. സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍/ബാങ്ക്/പൊതുമേഖലാ സ്ഥാപനങ്ങളിലെ  ജീവനക്കാര്‍ക്ക്  ഓണക്കാലത്ത് ഒരു ലക്ഷം രൂപവരെയുള്ള പര്‍ച്ചേസിന് പലിശരഹിത ക്രഡിറ്റ് സൗകര്യമുണ്ട്. കോട്ടണ്‍, സില്‍ക്ക്  സാരികള്‍,  സില്‍ക്ക്  റെഡിമെയ്ഡ്  ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ്ഷീറ്റുകള്‍, ഷാളുകള്‍, ചുരിദാര്‍ ടോപ്പുകള്‍, തോര്‍ത്തുകള്‍, മുണ്ടുകള്‍, ടവലുകള്‍, പഞ്ഞി കിടക്കകള്‍, തലയിണകള്‍, നറുതേന്‍, എള്ളെണ്ണ, ഖാദി ബാര്‍ സോപ്പ്  തുടങ്ങി വിവിധ തരം ഖാദി ഉല്‍പന്നങ്ങള്‍ മേളയില്‍ ലഭിക്കും.
ഖാദി ഗ്രാമ സൗഭാഗ്യ-ഇലന്തൂര്‍  8113870434, ഖാദി ഗ്രാമ സൗഭാഗ്യ-പത്തനംതിട്ട- 9744259922, ഖാദി ഗ്രാമ സൗഭാഗ്യ-റാന്നി - 7736703933, ഖാദി ഗ്രാമ സൗഭാഗ്യ-അടൂര്‍ - 9061210135.
 

date