Post Category
മാറ്റിവച്ച പിഎസ്സി ഒഎംആര്‍ പരീക്ഷ ഓഗസ്റ്റ് 25 ന്
ഓവര്‍സിയര്‍/ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് രണ്ട് (സിവില്‍) നേരിട്ടുളള നിയമനം, പിഡബ്ല്യൂഡി /ഇറിഗേഷന്‍ (കാറ്റഗറി നമ്പര്‍ 008/2024), ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന് (സിവില്‍) എസ്.ടി വിഭാഗത്തിനുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് - ഇറിഗേഷന്‍ (കാറ്റഗറി നമ്പര്‍ 293/2024), ട്രേസര്‍ -നേരിട്ടുളള നിയമനം -കെഎസ്ഡിസി ഫോര്‍ എസ് സി /എസ് ടി (കാറ്റഗറി നമ്പര്‍ 736/2024) തസ്തികകളുടെ തിരഞ്ഞെടുപ്പിന് ജൂലൈ 23 ന് നടക്കേണ്ടിയിരുന്ന ഒഎംആര്‍ പരീക്ഷ ഓഗസ്റ്റ് 25 രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
പഴയ തീയതിയിലുളള അഡ്മിഷന് ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം. വെബ്സൈറ്റ് :www.keralapsc.gov.in ഫോണ്‍ : 0468 2222665.
date
- Log in to post comments