പട്ടികജാതി വികസന ഓഫീസുകളില്‍ പ്രൊമോട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക് / മുനിസിപ്പാലിറ്റി ഓഫീസുകളില്‍ പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഉളളവരായിരിക്കണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു/തത്തുല്യം. പ്രായപരിധി 18-40.
ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റികളിലേക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുളളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 22 വൈകിട്ട് അഞ്ച് വരെ. അപേക്ഷാ ഫോം മാതൃക ബ്ലോക്ക് / മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. നിശ്ചിത മാതൃകയിലുളള അപേക്ഷ , ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുളള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322712.
- Log in to post comments