Post Category
മിലിട്ടറി പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് ധനസഹായം
മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് ഫാമിലി പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വിമുക്തഭടന്മാര്‍ക്കും വിമുക്തഭടന്മാരുടെ വിധവകള്‍ക്കും സാമ്പത്തിക സഹായത്തിന് സൈനികക്ഷേമ ഓഫീസില്‍ അപേക്ഷിക്കാം. വരുമാന പരിധി രണ്ട് ലക്ഷം രൂപയില്‍ താഴെ. സെപ്റ്റംബര്‍ 10ന് മുമ്പ് അപേക്ഷിക്കണം. സര്‍വീസ് രേഖ, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജ് എന്നിവയുടെ പകര്‍പ്പും വരുമാന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍ : 0468 2961104.
date
- Log in to post comments