ആര്‍ടിഎ യോഗം ചേര്‍ന്നു
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ബോര്‍ഡ് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ യോഗത്തില്‍ ആര്‍.ടി.ഒ ജിജി ജോര്‍ജിന് സമര്‍പ്പിച്ചു. കിഴക്കേമമ്പാറ, തിരുവല്ല, വട്ടമണ്‍-കോന്നി, കരിമാന്‍തോട്-കോന്നി, എന്നിവിടങ്ങളി ലേക്കാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ബസുടമകള്‍ അപേക്ഷകള്‍ സമര്‍പ്പിച്ചത്. കോന്നി റിപ്പബ്ലിക്കന്‍ ഹൈസ്‌കൂളിന് സമീപം ബസ് സ്റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ജൂലൈ മാസത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതില്‍ നടപടി എത്രയും വേഗം സ്വീകരിക്കുമെന്ന് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഗതാഗതകുരുക്കുകള്‍ ഒഴിവാക്കിയും യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാന്യമായ ഇടപെടലോടെ സുഗമമായ യാത്ര ഉറപ്പാക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി. ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എബി ജോണ്‍, പ്രൈവറ്റ് ബസ് അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ ബസുടമകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. (പിഎന്‍പി 3834/18)
- Log in to post comments