Post Category
പേവിഷബാധ പ്രതിരോധം: വാക്‌സിനേഷന്‍ നല്‍കി
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പേവിഷബാധ പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി തെരുവു നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. മൃഗസംരക്ഷണവകുപ്പുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. ഓഗസ്റ്റ് 20 വരെ കുത്തിവയ്പ്പ് നടത്തും. വെച്ചൂച്ചിറ മൃഗാശുപത്രിയിലെ ഡോക്ടര്‍ ആനന്ദിന്റെ നേതൃത്വത്തില്‍ ലൈഫ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ സുഭാഷ്, രാഹുല്‍, അനുജകുമാര്‍, ജാസ്മി എന്നിവര്‍ പങ്കെടുത്തു. ഇതുവരെ 125 തെരുവുനായകള്‍ക്ക് കുത്തിവയ്പ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
date
- Log in to post comments