Post Category
മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു; ജാഗ്രത പാലിക്കുക
കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു. ഒന്നും മൂന്നും ഷട്ടറുകൾ 20 സെൻ്റീമീറ്ററും രണ്ടാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററു ഉയര്‍ത്തിയാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്.
ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ കക്കാട്ടാറിന്റെയും, പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു.
date
- Log in to post comments