Post Category
അരുവാപുലം പഞ്ചായത്ത് കർഷക ദിനാചരണം നടത്തി
അരുവാപുലം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണം പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ അധ്യക്ഷയായി .
മികച്ച കർഷകരായി തെരഞ്ഞെടുത്ത കെ എൻ പുരുഷോത്തമൻ , ഡോ എം രാജൻ, ജോൺ തോമസ് , ലീലാമ്മ അപ്പുകുട്ടൻ, സന്തോഷ് എൻ, ശിവപ്രിയ വി എസ് ,റെയ്ഹാൻ എസ്, എച് ആര്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ദേവകുമാർ, സ്‌ഥിരം സമിതി അധ്യക്ഷരായ വി ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി കെ രഘു, ജോജു വർഗീസ്, ടി ഡി സന്തോഷ്, വി ശ്രീലത, മിനി രാജീവ്, സ്മിത സന്തോഷ്, ജി ശ്രീകുമാർ, കാർഷിക വികസന സമിതി അംഗങ്ങളായ സന്തോഷ് കൊല്ലൻപടി, കെ പി തോമസ്, കൃഷി ഓഫീസർ യു എൽ അഞ്ചു, അസിസ്റ്റന്റ് കൃഷി ഓഫീസർ സജി തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments