Post Category
വള്ളിക്കോട് പഞ്ചായത്ത് കര്‍ഷക ദിനാചരണം
വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലായി 11 കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് സോജി പി ജോണ്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രസന്നരാജന്‍ , നീതു ചാര്‍ളി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീതാകുമാരി, അംഗങ്ങളായ വി വിമല്‍, പത്മാ ബാലന്‍, എം വി സുധാകരന്‍, ആന്‍സി, ജയശ്രീ, ലക്ഷ്മി, പ്രസന്നകുമാരി, കൃഷി ഓഫീസര്‍ അനില റ്റി ശശി, സെക്രട്ടറി പി ജെ രാജേഷ് കുമാര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിജു തുടങ്ങിയവര്‍ പങ്കെടുത്തു .
date
- Log in to post comments