Skip to main content

ലോക എയ്ഡ്സ് ദിനം: ആലോചന യോഗം നടന്നു

 

ലോക എയ്ഡ്സ് ദിനാചാരണവുമായി ബന്ധപ്പെട്ട ആലോചനായോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. 29 ന് രാവിലെ ഒമ്പത് മുതല്‍ ഇലന്തൂര്‍ നഴ്സിംഗ് കോളേജില്‍ സ്‌കിറ്റ്, മൈം മത്സരങ്ങള്‍ നടത്തും. ഹയര്‍സെക്കന്‍ഡറി വിഭാഗം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുമായി മത്സരം രണ്ട് വിഭാഗങ്ങളായാണ് നടത്തുക. മുപ്പതാം തീയതി എയ്ഡ്സ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തും. പത്തനംതിട്ട, അടൂര്‍, റാന്നി കോന്നി എന്നിവിടങ്ങളിലെ ബസ് സ്റ്റാന്‍ഡുകളിലും തിരുവല്ല റെയില്‍വേ സ്റ്റേഷനിലുമായിരിക്കും ദീപം തെളിയിക്കുക. എയ്ഡ്സ് ദിനമായ ഡിസംബര്‍ ഒന്നിന് രാവിലെ ഒന്‍പത് മണിക്ക് കളക്ട്രേറ്റില്‍ നിന്നും പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് വരെ റാലി സംഘടിപ്പിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടത്തും. 

എ.ഡി.എം പി.ടി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.എം.ഒ ഡോ. എ.എല്‍ ഷീജ, ഡെപ്യൂട്ടി ഡി.എം.ഒ പത്മകുമാരി, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ , വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, നഴ്സിംഗ് കോളേജ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടേണ്ട നമ്പര്‍ : 0468 2222642.                  (പിഎന്‍പി 3837/18)

date