ജലത്തിന്റെ ഗുണമേന്മ പരിശോധിക്കല്‍
പ്രഷര്‍ ഫില്‍ട്ടര്‍ വഴി ശുദ്ധീകരിച്ച ജലം എല്ലാ പമ്പ് ഹൗസിലും ഇലക്ട്രോ ക്ലോറിനേഷന് നടത്തി അണുനശീകരണം നടത്തുന്നുണ്ട്. ശുദ്ധജലത്തിന്റെ ഗുണമേന്മ ഓരോ മണിക്കൂര്‍ ഇടവിട്ട് നിരീക്ഷിക്കുന്നതിനായി പമ്പയില്‍ ലബോറട്ടറിയും ജലവിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുവാന്‍ അസി.എന്‍ജിനീയറുടെ നേതൃത്വത്തില്‍ കണ്ട്രോള് റൂമും ഒരുക്കിയിട്ടുണ്ട്. ഈ ജലത്തെ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ് വഴി ശുദ്ധീകരിച്ച് കിയോസ്കുകളിലൂടെ വിതരണം നടത്തുന്നു. പ്ലാന്റുകളില്‍ നിന്ന് ലഭിക്കുന്ന ശുദ്ധജലം സെന്‍ട്രല്‍ പൊതുജന ആരോഗ്യ പരിസ്ഥിതി എന്‍ജിനീയറിംഗ് ഓര്‍ഗനൈസേഷനും ലോക ആരോഗ്യ സംഘടനയും നിര്‍ദ്ദേശിച്ചിരിക്കുന്ന നിലവാരം പുലര്‍ത്തുന്നതാണ്. കുടിവെള്ളം പമ്പയിലെ കേരള വാട്ടര്‍ അതോറിറ്റിയുടെ ലബോറട്ടറിയില്‍ പരിശോധന നടത്തിയ ശേഷമായിരിക്കും വിതരണത്തിന് എത്തിക്കുന്നത്. കൂടാതെ, വാട്ടര്‍ കിയോസ്കുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
(പ്രതേ്യക പത്രക്കുറിപ്പ് 33/18)
- Log in to post comments