Post Category
ട്രാഫിക് ബോധവല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ് ഇനി വീടുകളിലെത്തും
കൗമാരക്കാര്‍വാഹനങ്ങള്‍പകടത്തില്‍പ്പെടുന്നത് വ്യാപകമായതോടെ ട്രാഫിക് ബോധവല്‍ക്കരണ വുമായി മോട്ടോര്‍ വാഹന വകുപ്പ് ഇനി വീടുകളിലെത്തും. ലൈസന്‍സ് പോലും ലഭിക്കാതെ കുതിച്ചു പായുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ രക്ഷിതാക്കള്‍ക്ക് കൂടി ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി. റസിഡന്‍സ് അസോസിയേഷനുമായി സഹകരിച്ചാണ് ബോധവല്‍കരണ ക്ലാസ് നടത്തുന്നത്. ഒളിപ്രം നിലാവ് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസിന് തിരൂരങ്ങാടി മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.അനുമോദ് കുമാര്‍ ക്ലാസ്സെടുത്തു. മേച്ചേരി വാസു, കുമ്മാനാരി ബാവ,ചമ്മിനി പ്രശാന്ത്,ടി.അജയന്‍,പ്രേമന്‍ പരുത്തിക്കാട് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments