Skip to main content

തപാല്‍വകുപ്പ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദീന്‍ ദയാല്‍ സ്പര്‍ശം യോജന 2025-26 സ്‌കോളര്‍ഷിപ്പ് പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള തപാല്‍ സര്‍ക്കിളിലെ 40 വിദ്യാര്‍ഥികള്‍ക്ക് 6000 രൂപ വീതം ഈ അധ്യായന വര്‍ഷം സ്‌കോളര്‍ഷിപ് നല്‍കും.
ഫിലാറ്റലി ക്ലബില്‍ അംഗമായവര്‍ക്കും ഏതെങ്കിലും പോസ്റ്റ് ഓഫിസില്‍ ഫിലാറ്റലിക് ഡെപ്പോസിറ്റ്  അക്കൗണ്ട് ഉള്ള ആറ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന പരീക്ഷയ്ക്ക് 60 ശതമാനം മാര്‍ക്ക് (പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ അഞ്ച് ശതമാനം ഇളവ്) നേടിയിരിക്കണം.  
പ്രശ്നോത്തരി, ഫിലാറ്റലി പ്രൊജക്ട് എന്നിങ്ങനെ മത്സരത്തിന് രണ്ടു ഘട്ടങ്ങളുണ്ട്. പ്രശ്നോത്തരിയില്‍ പങ്കെടുക്കാനുള്ള അപേക്ഷ  ഓഗസ്റ്റ് 30 ന് മുമ്പായി രജിസ്‌ട്രേഡ്/ സ്പീഡ് പോസ്റ്റായി സമര്‍പ്പിക്കണം. വിലാസം:സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, പത്തനംതിട്ട ഡിവിഷന്‍ 689645. ഫോണ്‍: 0468 2222255.
 

date