സഹചാരി പദ്ധതി
സര്‍ക്കാര്‍, എയ്ഡഡ്, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നവര്‍ക്ക് അവാര്‍ഡ് നല്‍കുന്ന സഹചാരി പദ്ധതിയിലേക്ക് അപക്ഷേ ക്ഷണിച്ചു. എന്‍എസ്എസ്, എന്‍സിസി, എസ്പിസി യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ പോലെയുള്ള പരിപാടികള്‍ക്ക് സഹായം നല്‍കുന്ന ഏജന്‍സികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. തെരുവില്‍ കഴിയുന്ന ഭിന്നശേഷിക്കാരുടെ പുനരധിവാസപ്രവര്‍ത്തനങ്ങളും സേവനങ്ങളും അവാര്‍ഡിന് പരിഗണിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31. അപേക്ഷ ഫോം swd.kerala.gov.in വെബ്സൈറ്റില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹികനീതി ഓഫീസര്‍, ജില്ലാ സാമൂഹികനീതി കാര്യാലയം, മണ്ണില്‍ റീജന്‍സി ബില്‍ഡിങ്, പത്തനംതിട്ട. ഫോണ്‍: 04682325168.
- Log in to post comments