പോസ്റ്റ് ബേസിക് ഡിപ്ലോമ നേഴ്‌സിംഗ്: ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം
തിരുവനന്തപുരം, കോട്ടയം ഗവണ്‍മെന്റ് നേഴ്‌സിംഗ് കോളേജുകളില്‍ നടത്തിവരുന്ന പോസ്റ്റ് ബേസിക് ഡിപ്ലോമ നേഴ്‌സിംഗ് കോഴ്‌സുകള്‍ക്ക് 2017 -18 വര്‍ഷത്തെ പ്രവേശനത്തിന് 2017 ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം. പ്രോസ്‌പെക്ടസ് www.lbscentre.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് വരെ കേരളത്തിലെ എല്ലാ ഫെഡറല്‍ ബാങ്കിന്റെ ശാഖകളിലും വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാന്‍ ഫോറം ഉപയോഗിച്ച് ഫീസ് ഒടുക്കാം. ബാങ്കില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ നമ്പരും, സെക്യൂരിറ്റി കീയും ഉപയോഗിച്ച് അപേക്ഷകര്‍ ആഗസ്റ്റ് 16 വരെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി www.lbscentre.in എന്ന വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകള്‍ ആഗസ്റ്റ് 17 വൈകിട്ട് അഞ്ചിനകം ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാഫീസ് പൊതു വിഭാഗത്തിന് 500 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 250 രൂപയും ആയിരിക്കും. അപേക്ഷകര്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐച്ഛിക വിഷയമായി എടുത്ത് പ്ലസ്ടുവും 50 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ നേഴ്‌സിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ബി.എസ്.സി നേഴ്‌സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ്/ജി.എന്‍.എം കോഴ്‌സും പാസായിരിക്കണം. പ്രായപരിധി 45 വയസ്. സര്‍വീസ് ക്വോട്ടയിലേയ്ക്ക് 49 വയസുവരെയുളളവര്‍ക്ക് അപേക്ഷിക്കാം. സര്‍വീസ് ക്വാട്ട അപേക്ഷകര്‍ക്ക് പഠന കാലയളവില്‍ വേതനവും മറ്റ് ആനുകൂല്യങ്ങളും പുതിയ സര്‍ക്കാര്‍ പ്രകാരം അനുവദിച്ചിട്ടുണ്ട്. ഫോണ്‍; 0471 2560361, 2560362, 2560363, 2560364, 2560365.
പി.എന്‍.എക്‌സ്.3480/17
- Log in to post comments