Skip to main content

കുടുംബശ്രീയില്‍ നിയമനം

കുടുംബശ്രീ ജില്ലാ മിഷന്‍ കാര്യാലയത്തില്‍ ഓഫീസ് സെക്രട്ടറിയല്‍ സ്റ്റാഫ് കം അക്കൗണ്ട്സ് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അയല്‍കൂട്ട അംഗം/ കുടുംബാംഗമോ ആയ നിശ്ചിത യോഗ്യതയുളള സ്ത്രീ/പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ബികോം ബിരുദം, ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം(എംഎസ്ഓഫീസ്, ഇന്റര്‍നേറ്റ് ആപ്ലിക്കേഷന്‍സ്) എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി2025 ഓഗസ്റ്റ് 20ന് 21-35 വയസ്. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ഫോട്ടോ, മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം  ഓഗസ്റ്റ് 27 വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കലക്ടറേറ്റില്‍ നേരിട്ടോ തപാല്‍ മുഖേനെയോ അപേക്ഷിക്കാം. ഫോണ്‍ : 0468 2221807.

 

date