Post Category
സ്ത്രീധന നിരോധന ദിനാചരണം
ഗാര്‍ഹിക പീഡന-സ്ത്രീധന നിരോധന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റാന്നി അട്ടത്തോട് ഇ.ഡി.സി കമ്മ്യൂണിറ്റി ഹാളില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എല്‍.ഷീബ ദിനാചരണ സന്ദേശം നല്‍കി. ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എച്ച്.താഹിറ ബീവി, വാര്‍ഡംഗം രാജന്‍ വെട്ടിക്കല്‍, സിഡിപിഒ ജാസ്മിന്‍, മഹിള സമഖ്യ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശാലിനി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രമ്യ എന്നിവര്‍ സംസാരിച്ചു.
(പിഎന്‍പി 3840/18)
date
- Log in to post comments