Skip to main content

ഭക്ഷേ്യാത്പാദന ക്ലിനിക്ക്

 

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ലാല്‍സ് റസിഡന്‍സിയില്‍ നാളെയും (29) 30നും ഭക്ഷേ്യാത്പാദന ക്ലിനിക്ക് നടത്തും. പഴം, പച്ചക്കറികളില്‍ നിന്നുള്ള മൂല്യാധിഷ്ഠിത ഉത്പന്നങ്ങള്‍, മാംസാധിഷ്ഠിത ഉത്പന്നങ്ങള്‍, ഉത്പന്നങ്ങളുടെ പാക്കേജിംഗ്, പാക്കേജിംഗ് ടെക്‌നോളജി, മെഷിനറികള്‍, ഉത്പന്നങ്ങളുടെ ബ്രാന്‍ഡിംഗ്, വിലനിര്‍ണയം, ബാര്‍കോഡിംഗ് ആന്‍ഡ് ലേബലിംഗ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധതരം ധനസഹായ പദ്ധതികള്‍, ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങള്‍/യൂണിറ്റുകള്‍ നേടേണ്ട വിവിധ ലൈസന്‍സുകള്‍/ക്ലിയറന്‍സുകള്‍ തുടങ്ങിയവയില്‍ വിദഗ്ദ്ധര്‍ ക്ലാസ് എടുക്കും. താത്പര്യമുള്ളവര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: ജില്ലാ വ്യവസായ കേന്ദ്രം - 0468 2214639, താലൂക്ക് വ്യവസായ ഓഫീസ് പത്തനംതിട്ട-9446185491, തിരുവല്ല-9446675700, അടൂര്‍- 9961445884. 

       (പിഎന്‍പി 3842/18)

date