Skip to main content
യോഗ പരിശീലനം

വനിതകൾക്ക് സൗജന്യ യോഗ പരിശീലനം

കോന്നി ഗ്രാമപഞ്ചായത്തിന്റെയും സർക്കാർ ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'വനിതകൾക്ക് സൗജന്യ യോഗാ പരിശീലനം' പദ്ധതിക്ക് തുടക്കം. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് ആനി സാബു തോമസ്  ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി. 
ജിഎഡി മെഡിക്കൽ ഓഫീസർ ശാലിനി എസ് നായർ പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ  രാവിലെ 8.30 മുതൽ 9.30 വരെയാണ് പരിശീലനം. യോഗചാര്യൻ ദിലീപ് ആണ് പരിശീലകൻ. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രഞ്ജു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലതിക കുമാരി, സിഡിഎസ് ചെയർപേഴ്സൺ റഷീദ യൂസഫ് എന്നിവർ പങ്കെടുത്തു.

date