Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി

 

നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അങ്ങാടിക്കല്‍ വടക്ക് നവകേരള സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബ് 1.03 ലക്ഷം രൂപ ക്ലബ്ബ് പ്രസിഡന്റ് സി.രഞ്ജിത്ത്, സെക്രട്ടറി എസ്.ഷൈജു, അശോക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി.  അന്‍പത്തിയേഴാമത് വാര്‍ഷികവും ഓണാഘോഷവും നടത്തുന്നതിനായി സമാഹരിച്ച തുകയാണ് നവകേരളനിര്‍മ്മിതിക്കായി നല്‍കിയത്. നാല്‍പ്പത് വര്‍ഷമായി ക്ലബ്ബ് സംസ്ഥാനതലത്തിലുള്ള വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് വരികയായിരുന്നു. ഈ വര്‍ഷം ഇതും ഒഴിവാക്കിയാണ് സംഭാവന നല്‍കിയത്.

                (പിഎന്‍പി 3846/18)

date