Skip to main content

ഹോമിയോപ്പതി ഡിസ്‌പെന്‍സറികളില്‍ ഇനി ടൂറിസം ചുവര്‍ ചിത്രങ്ങളും

 

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജില്ലാ ഹോമിയോപ്പതി വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് ജില്ലയുടെ പ്രധാന ടൂറിസം കാഴ്ചകള്‍ ഹോമിയോപ്പതി സന്ദേശം രേഖപ്പെടുത്തി ചുവര്‍ ചിത്ര ഫോട്ടോകളായി ഹോമിയോപ്പതി ഡിസ്‌പെന്‍സറികളില്‍ പ്രദര്‍ശിപ്പിക്കുന്നു.  സംസ്ഥാനത്ത് ആദ്യമായാണ് ടൂറിസം വകുപ്പും ഹോമിയോപ്പതി വകുപ്പും ചേര്‍ന്ന് ഇത്തരത്തില്‍ ഒരു  പ്രകൃതി ആരോഗ്യ പരിപാലനം എന്ന കാഴ്ചപ്പാടോടെ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ചിത്രം  പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 29 ന് രാവിലെ 9.30 ന് സ്ഥാപിക്കും. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജു, ജില്ലാ ടൂറിസം പ്രമോഷന്‍ കൗന്‍സില്‍ സെക്രട്ടറി എ.ഷംസുദീന്‍ എന്നിവര്‍ പങ്കെടുക്കും.        (പിഎന്‍പി 3847/18)

date