Skip to main content

കൈരളി ക്രാഫ്റ്റ് ഫെയറിന് ഇന്ന് തുടക്കമാകും

 

സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കൈരളി ക്രാഫ്റ്റ് ഫെയറിന് ഇന്ന് (28) പത്തനംതിട്ട റോയല്‍ ആഡിറ്റോറിയത്തില്‍ തുടക്കമാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല കൈത്തറി ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വിപണനം നടത്തുന്നുവെന്നതാണ് മേളയുടെ പ്രതേ്യകത. ഇന്ന് രാവിലെ 11ന് നഗരസഭാധ്യക്ഷ ഗീത സുരേഷ് മേള ഉദ്ഘാടനം ചെയ്യും. കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.സുനില്‍കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ എം.കെ.മനോജ്, നഗരസഭാ കൗണ്‍സിലര്‍ പി.കെ.ജേക്കബ്, കോര്‍പ്പറേഷന്‍ പേഴ്‌സണല്‍ മാനേജര്‍ പി.കെ.സിന്ധു, പൂജ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ അഞ്ച് വരെയാണ് മേള. 

                  (പിഎന്‍പി 3838/18)

date