Skip to main content

കെയര്‍ ഹോം പദ്ധതി സമ്മതപത്രം നല്‍കണം

പ്രളയത്തില്‍ പൂര്‍ണ്ണമായും വീട്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ സഹകരണസംഘങ്ങളുടെ സഹായത്തോടെ വീട്‌ വച്ച്‌ കൊടുക്കുന്ന കെയര്‍ ഹോം പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ അതത്‌ പ്രദേശത്തെ വില്ലേജ്‌ ഓഫീസുകളില്‍ സമ്മതപത്രം നല്‍കണമെന്ന്‌ സഹകരണ ജോയിന്റ്‌ രജിസ്‌ട്രാര്‍ അറിയിച്ചു. കെയര്‍ ഹോം പദ്ധതി വഴി ജില്ലയില്‍ 460 വീടുകളാണ്‌ സഹകരണ ബാങ്കുകള്‍ വഴി സഹകരണ വകുപ്പ്‌ നിര്‍മ്മിക്കുക. അഞ്ഞൂറ്‌ ചതുരശ്ര മീറ്ററില്‍ കുറയാതെ ഭാവിയില്‍ വിസ്‌തീര്‍ണ്ണം വര്‍ദ്ധിപ്പിക്കാവുന്ന തരത്തിലുളള നിര്‍മ്മാണ ശൈലിയാണ്‌ അവംലംബിച്ചിട്ടുളളത്‌. ആറ്‌ തരം രൂപകല്‍പനകള്‍ ഇതിനായി സഹകരണവകുപ്പ്‌ തയ്യാറാക്കി കഴിഞ്ഞു. ലൈഫ്‌ മിഷന്റെ 12 തരം രൂപകല്‍പനകളും നിര്‍മ്മാണത്തിന്‌ അവലംബിക്കാവുന്നതാണ്‌.

date