Post Category
റവന്യൂ ജില്ലാ കലോത്സവം
അമ്പതിയൊമ്പതാമത് റവന്യൂ ജില്ലാ കേരള കലോത്സവത്തിന് ഇന്ന് (നവംബര്‍ 28) തുടക്കം. പ്രളയാനന്തര സാഹചര്യത്തില്‍ ആഘോഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഉദ്‌ഘാടനച്ചടങ്ങുകള്‍ ഇല്ലാതെയാണ് ഇത്തവണ കലോത്സവം നടത്തുന്നത്. നഗരത്തിലും സമീപപ്രദേശങ്ങളിലുമായുളള 24 വേദികളിലായി രണ്ട് ദിവസങ്ങളിലായാണ് കലോത്സവം. തൃശൂര്‍ നഗരത്തിലെ വിവിധ സ്‌കൂളുകള്‍, സാഹിത്യ അക്കാദമി, ബാലഭവന്‍, സ്‌കൗട്ട് ഹാള്‍, പോലീസ് അക്കാദമി എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി നൂറ്റൊന്ന് ഇനങ്ങളിലാണ് മത്സരം. രാവിലെ 9 മുതല്‍ ആരംഭിക്കുന്ന മത്സരങ്ങളില്‍ ഉപജില്ലകളില്‍ നിന്ന് ഒന്നാം സ്ഥാനം ലഭിച്ചവരാണ് പങ്കെടുക്കുക.
date
- Log in to post comments