Skip to main content

സി-ഡിറ്റ് കോഴ്‌സുകൾക്ക്  അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സി-ഡിറ്റ് നടത്തുന്ന ഐ.ടി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, പി.ജി.ഡി.സി.എ ഉൾപ്പെടെ സർക്കാർ അംഗീകൃത പി.ജി., ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളോടൊപ്പം ജാവ, നെറ്റ്, പി.എച്ച്.പി പ്രോഗ്രാമിങ്, ടാലി സർട്ടിഫിക്കേഷൻ കോഴ്‌സുകളും നടത്തും.  ടാലി സർട്ടിഫിക്കേഷൻ ഉൾപ്പെടുന്ന ആറുമാസത്തെ കമ്പ്യൂട്ടർ ഫിനാൻഷ്യൽ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിനും മൂന്നു മാസത്തെ കമ്പ്യൂട്ടർ അക്കൗണ്ടിങ് സർട്ടിഫിക്കറ്റ് കോഴ്‌സിനും ഡിസംബർ ഒന്ന് മുതൽ പ്രവേശനം ആരംഭിക്കും. ഫോൺ: 0471 -2321360/2321310. കൂടുതൽ വിവരത്തിന്  www.tet.cdit.org  എന്ന വെബ്‌സൈറ്റ് നോക്കുക. 

date