തദ്ദേശതിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സജ്ജമായി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെടുപ്പിന് സജ്ജമായി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇ.വി.എം) ആദ്യഘട്ട പരിശോധന (എഫ്.എല്‍.സി) പൂര്‍ത്തിയായി. പത്തനംതിട്ട ജില്ലയില്‍ 6184 ബാലറ്റ് യൂണിറ്റും 2180 കണ്ട്രോള് യൂണിറ്റും പ്രവര്‍ത്തനസജ്ജമാണ്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉടമസ്ഥതയിലുള്ള വോട്ടിംഗ് മെഷിനുകള്‍ നിര്‍മാതാക്കളായ ഇലക്ട്രോണിക് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി. ജില്ലാ കലക്ടറുടെ ചുമതലയിലാണ് വോട്ടിംഗ് മെഷിനുകള്‍ സ്ട്രോംഗ്റൂമില്‍ സൂക്ഷിച്ചിട്ടുള്ളത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇ.വി.എം കണ്‍സള്‍ട്ടന്റ് എല്‍. സൂര്യനാരായണനാണ് ജില്ലാതലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്. ഇ.വി.എം ട്രാക്ക് എന്ന സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് ഇ.വി.എമ്മുകളുടെ വിന്യാസം നടത്തുന്നത്.
- Log in to post comments