സംസ്ഥാനത്തെ ആദ്യത്തെ അക്ഷയ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം മലപ്പുറം ജില്ലയില്‍
മലപ്പുറം അക്ഷയ ജില്ലാ ഓഫീസില്‍ പുതുതായി സജ്ജീകരിച്ച വീഡിയോ കോണ്‍ഫെറെന്‍സിങ് സംവിധാനം കേരള സ്റ്റേറ്റ് ഐടിമിഷന്‍ ഡയറക്ടര്‍ ഡോ. എസ്. ചിത്രയും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടനും വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്തു. ഐ.ടി മിഷന്‍ ഡയറക്ടറായി ചുമതലയെടുത്ത ശേഷം ആദ്യമായി മലപ്പുറത്ത് ജില്ലാ പ്രൊജക്ട് ഓഫീസില്‍ വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ അനുവദിക്കാനും ജില്ലയുമായി സംസാരിക്കാനും സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ഡയറക്ടര്‍ പറഞ്ഞു. ആദ്യമായി അക്ഷയ ആരംഭിച്ച മലപ്പുറം ജില്ലയില്‍ തന്നെ പുതിയ സംവിധാനം നിലവില്‍ വന്നതില്‍ വളരെ സന്തോഷമുണ്ടെന്നും പുതിയ സംവിധാനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ അക്ഷയ ഡയറക്ടറുടെ സഹകരണം എപ്പോഴും ഉണ്ടാകണമെന്ന് സക്കീന പുല്‍പ്പാടന്‍ പറഞ്ഞു. സംസ്ഥാന തലത്തില്‍ വീഡിയോ കോണ്‍ഫറന്‍്‌സ് സംവിധാനം ആദ്യമായി നടപ്പിലാക്കുന്ന ജില്ലയായി മലപ്പുറം അക്ഷയ ജില്ലാ ഓഫീസ് മാറി. ജില്ലാ പ്രൊജക്ട് മാനേജര്‍ ഇസ്ഹാഖ്. കെ.വി, പ്രൊജക്ട് അസിസ്റ്റന്റ് സാദിഖലി എ.പി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്മാരായ ഹംസലാഹിഖ്, മുഹമ്മദ് സമീര്‍, റഹ്മത്തുള്ള താപ്പി , എച്ച്.എസ്.ഇ മാരായ മഷ്ഹൂര്‍, സലാഹുദ്ദീന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments