Post Category
കോട്ടക്കുന്നില്‍ വ്യവസായ വിപണന പ്രദര്‍ശന മേള
ജില്ലാ വ്യവസായ കേന്ദ്രവും സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും, ജില്ലാ യൂനിറ്റും സംയുക്തമായി വ്യവസായ വിപണന പ്രദര്‍ശന മേള 'ഇന്‍ഡ്- എക്‌സ്‌പോ 2018'' സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20 മുതല്‍ 29 വരെ കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലാണ് പ്രദര്‍ശനമേള. ജില്ലയിലെ സൂക്ഷ്മ, ചെറുകിട സംരംഭകര്‍ക്ക് പ്രദര്‍ശന മേളയില്‍ സൗജന്യമായി പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും. അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന 35 യൂനിറ്റുകള്‍ക്കാണ് അവസരം. ഉത്പാദന മേഖലയിലുള്ള സംരംഭകര്‍ക്ക് മുന്‍ഗണന നല്‍കും. താല്പര്യമുള്ള സംരംഭകര്‍ നിര്‍ദിഷ്ട ഫോമില്‍ ഡിസംബര്‍ ഏഴിനകം അപേക്ഷിക്കണം. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിലും, താലൂക്ക് വ്യവസായ ഓഫീസുകളിലും അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0483- 2737405
date
- Log in to post comments