Post Category
തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു* *എറണാകുളം ജില്ലയിൽ 26,34,135 വോട്ടർമാർ
ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ 26,34,135 വോട്ടർമാർ. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ 1263674 പുരുഷന്മാരും 1370426 സ്ത്രീകളും 35 ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള വോട്ടർമാരുണ്ട്. 289482 വോട്ടർമാർ പുതിയതായി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 152740 വോട്ടർമാരെ ഒഴിവാക്കി. 1159 വോട്ടർമാരുടെ വിവരങ്ങൾ തിരുത്തിയിട്ടുണ്ട്. പുതിയ പട്ടിക പ്രകാരം ജില്ലയിൽ 71 പ്രവാസി വോട്ടർമാരുണ്ട്.
date
- Log in to post comments