ഭിന്നശേഷിദിനാചരണം: ഡിസംബര്‍ മൂന്നിന് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി മൂന്നിന് കലാ-കായിക മത്സരങ്ങള്‍
ഭിന്നശേഷിദിനാചരണത്തിന്‍റെ ഭാഗമായി സാമൂഹികനീതി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി കലാ-കായിക മത്സരങ്ങള്‍ നടത്തുന്നു. നഗരസഭാ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി രാവിലെ രാവിലെ ഒന്‍പതിന് ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി അധ്യക്ഷയാവും. കെ.വി വിജയദാസ് എം.എല്‍.എ മുഖ്യാതിഥിയാവും. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിപാടി നടക്കുക. കായികമത്സരങ്ങളുടെ ഫ്ലാഗ് ഓഫ് രാവിലെ എട്ടിന് ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു നിര്‍വഹിക്കും.
15 വയസ്സിന് താഴെ, 15 മുതല്‍ 25 വരെ , 25 വയസ്സിന് മുകളില്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുക. 50 മീറ്റര്‍ ഓട്ടം, 50 മീറ്റര്‍ നടത്തം, ഷോട്ട്പുട്ട്, നാരങ്ങ സ്പൂണ്‍ എന്നീ ഇനങ്ങള്‍ ഉള്‍പ്പെട്ട കായികമത്സരങ്ങള്‍ ആണ്‍-പെണ്‍ വിഭാഗമായി തിരിച്ചാണ് നടത്തുക. ലളിതഗാനം, പദ്യപാരായണം, സിംഗിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, പെന്‍സില്‍ ഡ്രോയിങ്, പെയ്ന്‍റിങ് , പ്രഛന്നവേഷം , മിമിക്രി, പ്രസംഗം ഇനങ്ങള്‍ ഉള്‍പ്പെട്ട കലാമത്സരങ്ങളില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ല. അംഗപരിമിതി, അന്ധത, ബുദ്ധിമാന്ദ്യം, ബധിരത എന്നീ ഭിന്നശേഷി വിഭാഗങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. വിദ്യാര്‍ഥികള്‍ക്കു പുറമെ നിശ്ചിത പ്രായപരിധിയിലുളള മറ്റുളളവര്‍ക്കും പങ്കെടുക്കാം. മത്സര ദിവസം(ഡിസംബര്‍ മൂന്നിന്) രാവിലെ എട്ടര മുതല്‍ സ്പോട്ട് രജിസ്ട്രേഷനുമുണ്ടാവും.മത്സരങ്ങള്‍ അതേ സമയത്ത് തന്നെ ആരംഭിക്കും.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ഭിന്നശേഷിക്കാരുടെ സംഘടനകള്‍, സന്നദ്ധസംഘടനകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മത്സരവിജയികള്‍ക്കുളള സമ്മാനദാനം നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, അസിസ്റ്റന്‍റ് കലക്ടര്‍ ശ്രീധര്‍ ചാമക്കുരി തുടങ്ങിയവര്‍ നിര്‍വഹിക്കും.
- Log in to post comments