Skip to main content

ഇന്റേണ്‍ഷിപ്പ്

ഐ.എച്ച്.ആര്‍.ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലാണ് ഇന്റേണ്‍ഷിപ്പ്. ഈ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കും നിലവില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫീസ് 3000 രൂപ. താല്‍പര്യമുള്ളവര്‍ അസല്‍ രേഖയുമായി കോളജില്‍ എത്തണം. ഫോണ്‍ 0479 2304494, 8547005046.

date