Post Category
ലോക് അദാലത്ത് ഡിസംബര്‍ എട്ടിന്
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ലോക് അദാലത്ത് പത്തനംതിട്ട, റാന്നി, അടൂര്‍, തിരുവല്ല എന്നിവിടങ്ങളിലെ കോടതികളില്‍ ഡിസംബര്‍ എട്ടിന് നടക്കും. കേസുകളില്‍ ഒത്തുതീര്‍പ്പാക്കാവുന്ന പരാതികളും പ്രീലിറ്റിഗേഷന്‍ പരാതികളും അദാലത്തില്‍ പരിഗണിക്കും. ബാങ്കുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.
ബന്ധപ്പെട്ട ഓഫീസുകളിലും ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ജില്ലാ ഓഫീസിലും താലൂക്ക്തല ഓഫീസുകളിലും ഡിസംബര്‍ ഒന്ന് വരെ പരാതികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ ആര്.ജയകൃഷ്ണന് അറിയിച്ചു. (പിഎന്‍പി 3886/18)
date
- Log in to post comments