Skip to main content

ശബരിമല തീര്‍ത്ഥാടനം : സൗകര്യങ്ങളൊരുക്കി കുളനട പഞ്ചായത്ത് 

 

ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി കുളനട ഗ്രാമപഞ്ചായത്ത്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം, വിശ്രമകേന്ദ്രങ്ങള്‍ എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്. പന്തളം ശാസ്താക്ഷേത്രത്തിനും കൊട്ടാരത്തിനും അടുത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ആയതിനാല്‍ തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ വന്ന് പോകുന്ന സ്ഥലമാണ് കുളനട. 

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പഞ്ചായത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് പഞ്ചായത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പതിനഞ്ച് ലക്ഷം രൂപയാണ് സൗകര്യങ്ങളൊരുക്കുന്നതിനായി പഞ്ചായത്തിന് അനുവദിച്ചിരിക്കുന്നത്. ഇടത്താവളങ്ങള്‍ വിശ്രമിക്കാന്‍ മാത്രമാക്കാതെ തീര്‍ത്ഥാടന സൗഹൃദകേന്ദ്രങ്ങളാക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. കുടിവെള്ള സൗകര്യങ്ങള്‍, ബാത്ത്റൂം, വിശ്രമത്തിനുള്ള പ്രത്യേകഇടം, ഭക്ഷണം എന്നു വേണ്ട എല്ലാ അവശ്യസൗകര്യങ്ങളും ഇവിടെയുണ്ട്. സര്‍ക്കാര്‍ അനുവദിച്ച പതിനഞ്ച് ലക്ഷം രൂപയ്ക്ക് പുറമേ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും തുക ചിലവഴിക്കും.

              (പ്രതേ്യക പത്രക്കുറിപ്പ് 42/18)

date