Post Category
എം.എസ്. വിശ്വനാഥന് സ്മാരകസമിതി ഉദ്ഘാടനം 23ന്
സംഗീത സംവിധായകന് എം.എസ്.വിശ്വനാഥന്റെ സ്മരണാര്‍ത്ഥം ജന്മനാടായ എലപ്പുള്ളിയില്‍ സ്മാരകവും പ്രതിമയും നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സാംസ്കാരികവകുപ്പിന്റെ കീഴില്‍ എം.എസ് വിശ്വനാഥന് സ്മാരകസമിതി രൂപീകരിക്കും.. സമിതിയുടെ ഉദ്ഘാടനം ഡിസംബര്‍ 23ന് വൈകീട്ട് അഞ്ചിന് പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തില്‍ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ഗായകരുടെ നേതൃത്വത്തില്‍ 'എം.എസ്.വി-ഗാനനിശ' അരങ്ങേറും. വൈലോപ്പിള്ളി സംസ്കൃതി ഭവന്റേയും സ്വരലയയുടേയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക.
നിയമ-സാസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്,നിയമസഭാ സ്പീക്കര്‍.പി.ശ്രീരാമകൃഷ്ണന്, ശ്രീകുമാരന്‍തമ്പി, പ്രഭു, വൈ.ജി.മഹേന്ദ്രന്, വിദ്യാസാഗര്‍, ശ്യാം, ഭാരതിതമ്പുരാട്ടി , എം.കെ.അര്ജുനന്, പൂവച്ചല്‍ഖാദര്‍ ,റഫീഖ്അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളാവും.
date
- Log in to post comments