Skip to main content

കലാജാഥ നാളെ (നവം.30) ജില്ലയിൽ

 

കേരള വളന്ററി ആക്ഷൻ ഫോഴ്സിന്റെ പ്രചരണാർത്ഥം  കാസർഗോഡ് നിന്നാരംഭിച്ച കലാജാഥ നാളെ
(നവം. 30) ജില്ലയിൽ പ്രവേശിക്കും. സംസ്ഥാന യുവജനക്ഷേമ ബോർഡ് ദുരന്തനിവാരണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് പയ്യന്നൂർ വനിതാ പോളിടെക്നിക്ക്, 12 മണിക്ക് കല്ല്യാശ്ശേരി ഇ കെ നായനാർ മോഡൽ പോളിടെക്നിക്ക്, 2.30 ന് തോട്ടട ഗവ ഐ ടി ഐ, 5 മണിക്ക് തലശ്ശേരി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പര്യടനം നടത്തും. 

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ക്ലബ്ബുകളിൽ നിന്നും 15 നും 30 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളെ ഫോഴ്സിൽ അംഗമാക്കും. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ ഹയർസെക്കന്ററി സ്‌കൂളുകൾ, കോളേജുകൾ, പോളിടെക്നിക്ക്, ഐ ടി ഐകൾ, സമാന്തര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എൻട്രോൾമെന്റുകൾ സംഘടിപ്പിക്കും. 

 

date