Skip to main content

പയ്യന്നൂർ നഗരസഭ വികസന സെമിനാർ നടത്തി 

 

പയ്യന്നൂർ നഗരസഭ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എം ടി പി നൂറുദ്ധീൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശശി വട്ടകൊവ്വൽ അധ്യക്ഷത വഹിച്ചു. നഗരസഭ വികസന കാഴ്ച്ചപ്പാടും 2018-19 വർഷത്തെ പദ്ധതി അവലോകനത്തെക്കുറിച്ചും  വൈസ് ചെയർപേഴ്സൺ കെ പി ജ്യോതി അവതരണം നടത്തി. കരട് പദ്ധതി രേഖ 2019-20 എന്ന വിഷയത്തിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി വി കുഞ്ഞപ്പൻ സംസാരിച്ചു. കെ വി മനീഷ്, കെ ആർ അജി എന്നിവർ സംസാരിച്ചു.

 

date