Skip to main content
എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

എയ്ഡ്സ് ദിനാചരണം നടത്തി 

 

    ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പും എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ലയണ്‍സ് ക്ലബ്ബ് ഇന്‍ര്‍നാഷനല്‍ ഡിസ്ട്രിക്റ്റ് 318-ഡിയും  ചേര്‍ന്ന് എയ്ഡ്സ് ദിനാചരണം നടത്തി. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 'എന്‍റെ ആരോഗ്യം, എന്‍റെ അവകാശം'  സന്ദേശത്തിന്‍റെ പ്രചരണത്തിനായി ബോധവത്ക്കരണറാലി, ചുവപ്പ് റിബണ്‍ അണിയല്‍, ദീപം തെളിയിക്കല്‍, സെമിനാര്‍, ബോധവത്ക്കരണ കിയോസ്ക്, പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു. ബോധവത്ക്കരണ റാലി ഡി.എം.ഒ. ഡോ: കെ.പി. റീത്ത ഫ്ലാഗ് ഓഫ് ചെയ്തു. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. ബബിത അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു മുഖ്യാതിഥിയായി. ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ , നേഴ്സിംഗ് കോളേജ് വിദ്യാര്‍ഥിനികള്‍, എന്‍.എസ്.എസ് വൊളന്‍റിയര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍  പങ്കെടുത്തു.  

date