തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പിൽ 79 ശതമാനം പോളിംഗ്
സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 79 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ 27 ഗ്രാമപഞ്ചായത്ത് വാർഡുകളിലും, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഓരോ ബ്ലോക്ക്പഞ്ചായത്ത് വാർഡുകളിലും, പത്തനംതിട്ട ജില്ലയിലെ രണ്ട്, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലെ ഓരോ നഗരസഭാ വാർഡുകളിലും തിരുവനന്തപുരം കോർപ്പറേഷനിലെ ഒരു വാർഡിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ നാളെ രാവിലെ 10-ന് ആരംഭിക്കും.
തിരുവനന്തപുരം ജില്ലയിൽ കോർപ്പറേഷൻ വാർഡായ കിണവൂർ(55.22), അതിയന്നൂർ ഗ്രാമ പഞ്ചായത്തിലെ നെല്ലിമൂട്(84.69), ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ പാലച്ചകോണം(78.72), കൊല്ലത്ത് വിളക്കുടി ഗ്രാമ പഞ്ചായത്തിലെ കുന്നിക്കോട് വടക്ക്(71.84), പത്തനംതിട്ട ജില്ലയിൽ പന്തളം മുനിസിപ്പാലിറ്റിയിലെ കടയ്ക്കാട്(76.86), പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുലശേഖരപതി(73.35), ആലപ്പുഴയിൽ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ കരുമാടി പടിഞ്ഞാറ്(83.42), പുന്നപ്ര തെക്കിലെ പവർഹൗസ്(86.58), തകഴിയിലെ വേഴപ്രം(75.12), കുന്നുമ്മ(81.20), കാവാലം ഗ്രാമ പഞ്ചായത്തിലെ വടക്കൻ വെളിയനാട്(88.09), കോട്ടയം രാമപുരത്തെ അമനകര(78.67), ഇടുക്കി അടിമാലിയിലെ തലമാലി(72.95), കൂടയത്തൂരിലെ കൈപ്പ(81.10), കൊന്നത്തടിയിലെ മുനിയറ നോർത്ത്(73.19), എറണാകുളത്ത് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ മാരാംകുളങ്ങര(82), വടക്കേക്കര ഗ്രാമ പഞ്ചായത്തിലെ മടപ്ലാത്തുരുത്ത്കിഴക്ക്(80.51), കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ചെറിയപിള്ളി(87.86), എളങ്കുന്നപ്പുഴയിലെ പഞ്ചായത്ത് വാർഡ്(69.01), പറവൂർ ബ്ലോക്ക്പഞ്ചായത്തിലെ വാവക്കാട്(72.71), തൃശൂർ കടവല്ലൂരിലെ കോടത്തുംകുണ്ട്(83.34), ചേലക്കരയിലെ വെങ്ങാനെല്ലൂർ നോർത്ത്(79.89), വള്ളത്തോൾ നഗറിലെ യത്തീംഖാന(85.14), പറപ്പൂക്കരയിലെ പറപ്പൂക്കര പള്ളം(85.64), ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ബംഗ്ലാവ്(73.98), പാലക്കാട് പുതുപ്പരിയാരത്തെ കൊളക്കണ്ടാംപറ്റ(82.95), തൃത്താല ബ്ലോക്കിലെ കോതച്ചിറ(67.69), മലപ്പുറത്തെ അമരമ്പലത്തെ ഉപ്പുവള്ളി(86.08), വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മീമ്പാറ(81.35), വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മേൽമുറി(87.23), കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ഐക്കരപ്പടി(68.49), കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പാലേരി(75.96), വയനാട് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ കരുവള്ളിക്കുന്ന്(91.86), കണ്ണൂർ നടുവിൽ ഗ്രാമ പഞ്ചായത്തിലെ അറയക്ക്ൽ താഴെ(81.91), ന്യൂമാഹിയിലെ ചവോക്കുന്ന്(78.98), പന്ന്യന്നൂരിലെ കോട്ടക്കുന്ന്(81.49), കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിലെ വൻകുളത്ത് വയൽ(70.50), കാസർഗോഡ് ബേഡഡുക്കയിലെ ബീമ്പുങ്കാൽ(82.50), കയ്യൂർ ചീമേനിയിലെ ചെറിയാക്കര(81.71) ശതമാനവുമാണ് പോളിംഗ്.
പി.എൻ.എക്സ്. 5312/18
- Log in to post comments