Skip to main content

കള്ള് വ്യവസായ ക്ഷേമനിധി ബോർഡ്:  ഇൻഷൂറൻസ് ഫോം 10 മുതൽ

ആലപ്പുഴ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റേർഡ് തൊഴിലാളകളെ 2019 ജനുവരി ഒന്നുമുതൽ നിലവിൽ വരുന്ന ഇൻഷുറൻസിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഫോറം ഡിസംബർ 10നകം  നൽകണം. പ്രപ്പോസൽഫോറത്തിന്റെ മാതൃക ജില്ല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ തിരുവാമ്പാടിയിലുള്ള കാര്യാലയത്തിൽ ലഭിക്കും. ഫോറത്തിൽ തൊഴിലാളികളുടെ പേര്, ആധാർ നമ്പർ, ഐ.എഫ്.എസ്.സി കോഡ് ഉൾപ്പെടെയള്ള ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ പൂരിപ്പിക്കുന്നതിൽ പ്രത്യേകം  ശ്രദ്ധിക്കണമെന്ന്  ജില്ല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.ഫോൺ: 0477- 2267751.

 

 

date