ഹിന്ദി കവിത രചന മത്സരം
സെപ്റ്റംബര്‍ 14 മുതല്‍ 28 വരെ ആചരിക്കുന്ന ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി മേരാ യുവ ഭാരത് (നെഹ്റു യുവകേന്ദ്ര ) പത്തനംതിട്ടയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കായി ഹിന്ദി കവിതാരചനാ മത്സരം സംഘടിപ്പിക്കുന്നു. സ്വന്തമായി എഴുതിയ ഹിന്ദി കവിതകള്‍ പേര്, വിലാസം , ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തി സെപ്റ്റംബര്‍ 18ന് മുന്‍പ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും പതിപ്പിച്ച് സ്‌കാന്‍ ചെയ്തു dyc.pathanamthitta@gmail.com മെയില്‍ ചെയ്യുക അല്ലെങ്കില്‍ 7558892580 നമ്പറില്‍ വാട്ട്‌സ് ആപ്പ് ചെയ്യുക. മികച്ച മൂന്നു കവിതകള്‍ക്ക് സെപ്റ്റംബര്‍ 23 ന് കലഞ്ഞൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഹിന്ദി വാരാചരണം പരിപാടിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സീനിയര്‍ സെക്കന്‍ഡറി (സിബിഎസ് ഇ) വിദ്യാര്‍ഥികള്‍ക്കാണ് അവസരം.ഫോണ്‍: 9497614133, 7558892580
- Log in to post comments