Skip to main content

ആവാസ് പദ്ധതി ജില്ലാതല ഉദ്ഘാടനം നാലിന് 

 

ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ആവാസ് പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ നാല് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വഹിക്കും. നാട്ടകം പാരഗണ്‍ പോളിമേഴ്‌സ് പ്രൊഡക്ടസ്് കമ്പനി കോമ്പൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും. പ്രഥമ ആവാസ് കാര്‍ഡ് വിതരണം ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്ക് നിര്‍വഹിക്കും. ജില്ല ലേബര്‍ ഓഫീസര്‍ ആര്‍. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍ സുരേഷ് ബാബു, ഷാജിമോന്‍ ജോസ്, എന്‍.ജി നാരായണന്‍, ബൈജു ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ ലേബര്‍ ഓഫീസര്‍ പി. രഘുനാഥ് സ്വാഗതവും അസി. ലേബര്‍ ഓഫീസര്‍ സുരാജ് എസ് നന്ദിയും പറയും. 

                                                  (കെ.ഐ.ഒ.പി.ആര്‍-2037/17)

date