Post Category
മൃഗസംരക്ഷണ- ക്ഷീരവികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്(നവംബര്‍ 30)
കോട്ടയ്ക്കല്‍ നഗരസഭയുടെ 2018-19 ജനകീയാസൂത്രണ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മൃഗസംരക്ഷണ - ക്ഷീര വികസന മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് വില്ലൂര്‍ ക്ഷീരോല്‍പ്പാദക സംഘം ഓഫീസ് പരിസരത്ത് നടക്കും. നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍ ഉദ്ഘാടനം ചെയ്യും.
കോട്ടയ്ക്കലിനെ മൃഗസംരക്ഷണ - ക്ഷീരോല്‍പ്പാദന മേഖലയെ സ്വയംപര്യാപ്തമാക്കുന്നതിനാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ക്ഷീരവികസനത്തിന് സഹായകമാവുന്ന തരത്തില്‍ കാലിത്തീറ്റ വിതരണം, കന്നുകുട്ടി പരിപാലനം, മൃഗാശുപത്രിയിലേക്കാവശ്യമായ മരുന്നുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് ഈ വര്‍ഷം പ്രാധാന്യം നല്‍കുന്നത്.
date
- Log in to post comments