Post Category
കരാര്‍ നിയമനം
സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ മഞ്ചേരിയില്‍ പുതുതായി ആരംഭിക്കുന്ന ജില്ലാ ഓഫീസിലേക്ക് കരാര്‍ നിയമനത്തിന് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു. 30 വയസ്സില്‍ താഴെ പ്രായമുളള കൊമേഴ്‌സ് ബിരുദധാരികളായിരിക്കണം. മലപ്പുറം ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. കംപ്യൂട്ടര്‍, ടാലി അക്കൗണ്ടിംഗ് പാക്കേജ് എന്നിവയില്‍ പ്രവര്‍ത്തി പരിചയം നിര്‍ബന്ധമാണ്. താത്പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന് രാവിലെ 10.30ന് മഞ്ചേരി കൊത്തുകല്‍ റോഡിലുളള വനിതാമിത്രാകേന്ദ്രത്തില്‍ വെച്ച് നടത്തുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കണം.വിശദവിവരങ്ങള്‍ക്ക്ം ww.cmdkerala.netഎേന്നവെബ്‌സെററ്‌സന്ദര്‍ശിക്കാം
date
- Log in to post comments