Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ്് ആശുപത്രിയിലെ  ആവശ്യത്തിനായി ത്രീ വേ എക്‌സറ്റൻഷൻ 100 സി.എം-1550 എണ്ണം, ഓക്‌സിജൻ ഫ്‌ളോ മീറ്റർ വിത്ത് ഹുമഡിഫെയർ- 28 എണ്ണം, മെഷേർഡ് വൊളിയം സെറ്റ്- 1500 എണ്ണം എന്നിവ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു.   ക്വട്ടേഷൻ ഡിസംബർ 11ന്   ഉച്ചകഴിഞ്ഞ് മൂന്നിനകം സൂപ്രണ്ട്, മെഡിക്കൽ  കോളജ്്  ആശുപത്രി, വണ്ടാനം, ആലപ്പുഴ  എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരം ഓഫീസിൽനിന്ന് ലഭിക്കും. 

 

 

പ്രോജക്ട് അവതരണ മത്സരം ജനുവരി മൂന്നിന്

 

ആലപ്പുഴ: സംസ്ഥാന ജൈവവൈവിധ്യബോർഡും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി  നടത്തുന്ന  11-ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാതല പ്രോജക്ട് അവതരണമത്സരം ജില്ല പഞ്ചായത്ത് ഹാളിൽ ജനുവരി മൂന്നിന് രാവിലെ 9.30ന് നടക്കുമെന്ന്  ജില്ല കോ-ഓർഡിനേറ്റർ അറിയിച്ചു. ഡി.ഡി.ഇ ഓഫീസിൽ  ഇത് സംബന്ധിച്ച കോർഗ്രൂപ്പ് യോഗം ചേർന്നു.

 

date