Post Category
വിദ്യാർഥികൾക്കായി വിവിധ മത്സരം
ആലപ്പുഴ: ഡിസംബർ അഞ്ചിന് അന്താരാഷ്ട്ര മണ്ണ് ദിനത്തിന്റെ ഭാഗമായി ജില്ലാ മണ്ണ് പര്യവേഷണ സംരക്ഷണ ഓഫീസുകളുടെ സംയുക്താഭിമുഖ്യത്തിൽ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ സ്‌കുൾ വിദ്യാർഥികൾക്കായി പെയിന്റിങ്, ഉപന്യാസ രചന മത്സരങ്ങൾ നടത്തുന്നു. യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരം. പെയിന്റിങ് മത്സരം(വാട്ടർ കളർ) നവംബർ 30ന് രാവിലെ 10നും ഉപന്യാസ മത്സരം ഉച്ചയ്ക്ക് രണ്ടിനുമാണ്. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ ഗവ.ഹൈസ്‌കൂൾ പൊള്ളേത്തൈയിലാണ് ് പരിപാടി.
പമ്പ ജലസേചന പദ്ധതി ജലവിതരണം:
ജനങ്ങൾ ജാഗ്രത പാലിക്കണം
ആലപ്പുഴ: പമ്പ ജലസേചന പദ്ധതിയുടെ 2018-19 വർഷത്തെ ജലവിതരണം ഡിസംബർ ഒന്നു മുതൽ ആരംഭിക്കുന്നതിനാൽ കനാലിന്റെ ഇരുകരങ്ങളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments