Skip to main content

മെഡിക്കൽ ക്യാമ്പ് നടത്തി

വെളിയനാട് :ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസിന്റെ  നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി  ഇന്നലെ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 2018-2019  പദ്ധതി നടത്തിപ്പിന്റെ ഭാഗമായി 13 ഭിന്നശേഷിക്കാർക്കായി മുച്ചക്ര സ്‌കൂട്ടർ നൽകുന്ന  പദ്ധതിയുടെ ആദ്യ ഘട്ടമായിട്ടാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ കണ്ണ്, ഓർത്തോ തുടങ്ങിയ വിഭാഗത്തിലെ ഡോക്ടർമാരുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപിച്ചത്. എഴുപതോളം  പേർ ക്യാമ്പിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈലാ രാജു, ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്റ്റ് ഓഫീസർ എൽ. ഷീജ, ബി ഡി ഒ രാധാകൃഷ്ണ പിള്ള, ജനപ്രതിനിധികൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്യം നൽകി.

 

date