നിര്‍മ്മാണമേഖലയില്‍ ചുവടുറപ്പിക്കാന്‍ കുടുംബശ്രീയുടെ വനിതാ മേസ്തിരിമാര്‍ എത്തുന്നു
അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം കാഞ്ചിയാര്‍ വെള്ളിലാംകണ്ടണ്‍ം സ്വദേശിയായ കിഴക്കേകര പുത്തന്‍പുരയ്ക്കല്‍ കുഞ്ഞുമോന് സര്‍ക്കാര്‍ സഹായത്തോടെ സഫലമാകുമ്പോള്‍ ശ്രദ്ധേയരാകുന്നത് അഞ്ച് വനിതാ മേസ്തിരിമാര്‍ കൂടിയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളും പദ്ധതികളും കൈകോര്‍ക്കുമ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത് പാവപ്പെട്ടവന്റെ വലിയ സ്വപ്നങ്ങളും തെളിയുന്നത് നിരവധി പേര്‍ക്ക് ജീവിതമാര്‍ഗങ്ങളുമാണ്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീ ജില്ലാ മിഷനും യോജിച്ചു കൊണ്ടണ്‍് പി.എം.എ. വൈ ഗുണഭോക്താവിന് വീട് നിര്‍മ്മിച്ചു നല്കുന്നതിലൂടെ ഇത് കൂടുതല്‍ വ്യക്തമാക്കുന്നു.
20 വര്‍ഷങ്ങള്‍ക്കു മുന്‍പ് കുഞ്ഞുമോന്‍ വാങ്ങിയ വീടിന് 50 വര്‍ഷത്തിലേറെ പഴക്കമുണ്ടണ്‍്. രോഗിയായ അമ്മയും ഭാര്യ സുധയും വിദ്യാര്‍ത്ഥികളായ രണ്ടണ്‍ു മക്കളുമടങ്ങുന്നതാണ് കുഞ്ഞുമോന്റെ കുടുബം. ഏറെ ശോചനീയാവസ്ഥയിലായ വീട് പൊളിച്ച് അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കണമെന്ന് ആഗ്രഹമുണ്‍ണ്ടായിരുന്നെങ്കിലും കൂലിപ്പണിക്കാരനായ കുഞ്ഞുമോന്റെ വരുമാനം വീട്ടു ചെലവിന് പോലും തികഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഭവനപദ്ധതിയായ പിഎംഎ വൈ യില്‍ ഉള്‍പ്പെടുത്തി കുഞ്ഞുമോനും കുടുംബത്തിനും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വീട് അനുവദിച്ചത്. കേന്ദ്രഫണ്ടണ്‍്, ത്രിതല പഞ്ചായത്തുകളുടെ വിഹിതം എന്നിവ ചേര്‍ത്ത് നാല് ലക്ഷം രൂപയാണ് പി. എം.എ വൈ പദ്ധതി പ്രകാരം
വീടുനിര്‍മ്മാണത്തിന് നല്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും വീടു നിര്‍മ്മാണത്തില്‍ പങ്കാളികളായതോടെ കുഞ്ഞുമോന്റെ സ്വപ്ന ഭവനത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. തൊഴിലുറപ്പിലുള്‍പ്പെടുത്തി 90 തൊഴില്‍ ദിനങ്ങളുടെ പ്രയോജനമാണ് സ്വന്തം വീടുനിര്‍മ്മാണത്തിന് ഈ കുടുംബത്തിന് ലഭിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ വനിതകള്‍ക്കായി നടപ്പാക്കുന്ന മേസണ്‍ (മേസ്തിരി) പരിശീലന പദ്ധതിയുടെ പ്രയോജനവും ഈ വീട് നിര്‍മ്മാണത്തിന് ലഭിക്കുന്നു. പ്രധാന മേസ്തിരിക്കു കീഴില്‍ പരിശീലനത്തിനെത്തുന്ന ഉപ്പുതറ പഞ്ചായത്തിലെ വിവിധ കുടുംബശ്രീകളിലെ അംഗങ്ങളായ ഗിരിജാ മോഹനന്‍, ഷാന്റി ബൈജു, ജാസ്മിന്‍ മാത്യം, ഷൈല മോഹനന്‍, തങ്കമണി രൂപേഷ് എന്നിവരുടെ കൈ സഹായം വീട് നിര്‍മ്മാണത്തിന് പ്രയോജനപ്പെടുന്നു. പ്രധാന മേസ്തിരിയായ വെള്ളിലാംകണ്ടണ്‍ം സ്വദേശിയായ റെജിയാണ് ഇവര്‍ക്ക് പരിശീലനം നല്കുന്നത്. ട്രെയിനര്‍ ഫീസിനത്തില്‍ 50,000 രൂപയോളം കുടുംബശ്രീ ഇദ്ദേഹത്തിന് നല്കും. ഈ തുക പണിക്കൂലി ഇനത്തില്‍ വകയിരുത്തി ബാക്കി വരുന്ന കൂലി മാത്രം ഗുണഭോക്താവ് മേസ്തിരിക്ക് നല്കിയാല്‍ മതിയാകും.
ഈ വീട് നിര്‍മ്മാണത്തിനിടെ 40 ദിവസത്തെ പരിശീലനമാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്കുന്നത്. പരിശീലന കാലയളവില്‍ ദിവസേന 200 രൂപ സ്‌റ്റൈപന്റ്ിനു പുറമെ യാത്രാക്കൂലി, ഭക്ഷണ ഇനത്തില്‍ 110 രൂപ എന്നിവ കുടുംബശ്രീ ജില്ലാ മിഷന്‍ ഓരോ പരിശീലനാര്‍ത്ഥിക്കും നല്കുന്നു.15 ദിവസത്തെ പരിശീലനത്തിനു ശേഷം ഓരോരുത്തര്‍ക്കും യൂണിഫോം, ഹെല്‍മറ്റ് എന്നിവ കുടുംബശ്രീ നല്കും. കട്ടപ്പന ബ്ലോക്കിലെ ആദ്യഘട്ട പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടണ്‍് വീടുകളുടെ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണമായും പങ്കാളിയാകുമ്പോഴാണ് പരിശീലനം പൂര്‍ത്തിയാകുന്നത്. പരിശീലനം പൂര്‍ത്തീകരിക്കുന്ന വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, മുഴക്കോലും തൂക്കുകട്ടയും ഉള്‍പ്പെടെയുള്ള ടൂള്‍കിറ്റ് എന്നിവ കുടുംബശ്രീ നല്കും. മേസ്തിരി ജോലിയില്‍ പ്രാപ്തരാകുന്ന ഇവരെ കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ യൂണിറ്റായി പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യും. തുടര്‍ന്ന് ഇവര്‍ക്ക് വിവിധ നിര്‍മ്മാണ ജോലികള്‍ ഏറ്റെടുത്ത് നടത്താനാകും.ഭവന പദ്ധതികളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് യഥാസമയം മേസ്തിരിമാരെ കിട്ടാത്തതിനാല്‍ വീട് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്‍്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരമായും വനിതകള്‍ക്ക് നല്ലൊരു തൊഴിലും വരുമാനമാര്‍ഗവും ലക്ഷ്യമിട്ടാണ് മേസ്തിരി പരിശീലന പദ്ധതി കുടുംബശ്രീ നടപ്പാക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിറ്റേര്‍ റ്റി.ജി. അജേഷ് പറഞ്ഞു.
ജില്ലയിലാകെ 136 കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ഈ വര്‍ഷം മേസ്തിരി പരിശീലനം നല്കിയത്.ഇതില്‍ അടിമാലി, ഇളംദേശം, ദേവികുളം ബ്ലോക്കുകളിലായി 47 പേര്‍ പരിശീലനം പൂര്‍ത്തീകരിച്ചു. 20- 30 പേര്‍ അടങ്ങുന്ന ഒരു ബാച്ചിന് മേസ്തിരി പരിശീലനം പൂര്‍ത്തീകരിക്കാന്‍ മൂന്നു മുതല്‍ നാലു ലക്ഷം രൂപ വരെ കുടുംബശ്രീക്ക് ചെലവാകുന്നുണ്ടണ്‍്.
മേസ്തിരി പണിയില്‍ പ്രാവീണ്യം നേടുന്ന കുടുംബശ്രീ വനിതകള്‍ കര്‍മ്മരംഗത്ത് സജീവമാകുന്നതോടെ നിര്‍മ്മാണമേഖലയില്‍ മേസ്തിരിമാരുടെ ക്ഷാമത്തിന് പരിഹാരമാകുകയും ഭവനപദ്ധതികളിലുള്ള വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും സാധിക്കും. കുടുംബശ്രീ വനിതകള്‍ക്ക് മേസ്തിരി പരിശീലനത്തിനായി പി എം എ വൈ യുടെ വീട് നിര്‍മ്മാണം ലഭിക്കുന്നത് ഇതാദ്യമാണ്. മറ്റ് ഭവനപദ്ധതികളുടെ വീടുകളാണ് ഇതുവരെ ലഭിച്ചിരുന്നത്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പി എം എ വൈ ഗുണഭോക്താവിന്റെ വീട് നിര്‍മ്മാണത്തില്‍ തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീ പരിശീലന പദ്ധതിയും സഹകരിക്കുന്നത് ഏറെ സഹായകരമാണെന്ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി പറഞ്ഞു. പദ്ധതികളെ കൂട്ടിയിണക്കി നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത് കട്ടപ്പന ബി ഡി ഒ ഷാഫിപ്രസാദാണ്. സര്‍ക്കാര്‍ സഹായത്തോടെ ലഭ്യമായ വീട് നിര്‍മ്മിക്കാന്‍ ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൈത്താങ്ങും സഹകരണവും ലഭിച്ച സന്തോഷത്തിലാണ് കുഞ്ഞുമോനും കുടുംബവും .
- Log in to post comments