Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ് മുതല്‍ സര്‍ക്കാര്‍ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കോഴ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷ ഫോം തിരുവല്ല കറ്റോടുള്ള ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍: 0469 2603074.
 

date