Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം

റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-35. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടര്‍ കോഴ്സ് വിജയിച്ചവരാകണം. ഡിസിഎ/ഡിറ്റിപി/ പിജിഡിസിഎ കോഴ്സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗില്‍ പരിജ്ഞാനമുണ്ടാകണം. പ്രതിമാസ ഓണറേറിയം 16,000. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04735 227703.

date